Wednesday, 1 July 2026

രാവിലെ ജോലിക്ക് പോകുന്നതിനു മുന്നേ എന്റെ കനോടൊപ്പമുള്ള ഒരു സുന്ദരമായ നിമിഷം

 




ഇന്ന് രാവിലെ തന്നെ കണ്ണ് തുറന്നത് എന്റെ രണ്ടു വയസ്സുകാരൻ മകന്റെ കരച്ചിലും വാശിയും കേട്ടുകൊണ്ടാണ്.അപ്പൊ തന്നെ ഞാൻ എഴുന്നേറ്റു ഞാൻ എഴുന്നേൽക്കുന്നത് കണ്ട പാടെ അവൻ ചാടിപ്പിടഞ്ഞ് ഓടിവന്ന് എന്റെ മേലേക്ക് കയറി. ആ കുഞ്ഞു കൈകൾ എന്നെ കെട്ടിപ്പിടിച്ചു ഉറക്കെ ചിരിച്ചു രാത്രിയിലെ ക്ഷീണമെല്ലാം എങ്ങോ പോയി മറഞ്ഞു. ആ സ്നേഹപ്രകടനത്തിൽ എന്നെത്തന്നെ മറന്ന് ഞാൻ അവനെ നെഞ്ചോട് ചേർത്തു.


പിന്നെ അവന്റെ പമ്പേഴ്സ് ഒക്കെ അഴിച്ചു അവനെ കുളിപ്പിക്കാൻ കൊണ്ടുപോകുമ്പോഴാണ് അടുത്ത വാശി. മിൽമയുടെ നെയ് കുപ്പി വേണം. അങ്ങനെ അത് കൊടുത്തു, അടുത്ത നിമിഷം അതവൻ ദൂരേക്ക് വലിച്ചെറിഞ്ഞു. പിന്നെ ഒരു ചെറിയ കാറിനായി വാശി. അതും കയ്യിൽ കിട്ടിയതോടെ മുഖത്തൊരു ചിരി വിരിഞ്ഞു. അങ്ങനെ ഒരുവിധം അവനെ കുളിപ്പിച്ചു. അവൻ ബാത്റൂമിൽ കയറിയ ആ ചെറിയ ഗ്യാപ്പിൽ ഞാൻ വേഗം പല്ല് തേച്ചു 

അവൻ ഇറങ്ങിയപ്പോൾ എന്റെ ബാക്കിയുള്ള പരുപാടി തീർത്തു.


​പിന്നെ മകളെ വിളിച്ചെഴുന്നേൽപ്പിക്കാൻ പോയി . യുകെജിയിൽ പഠിക്കുന്ന കാന്താരിയാണ്. ഉറക്കത്തിൽ നിന്ന് വിളിച്ച ദേഷ്യത്തിന് അവളിൽ നിന്ന് എനിക്ക് നല്ല രണ്ട് അടിയും കിട്ടി. അവൾ അവിടെത്തന്നെ വീണ്ടും കിടന്നു. അതിനിടയിൽ മോന് ചെറിയൊരു ബൈക്ക് എടുത്തു കൊടുത്തു, അതിലിരുന്ന് അവൻ കുറച്ചുനേരം കളിച്ചു. പെട്ടെന്നാണ് അവൻ സ്വന്തമായി ഒരു ടി ഷർട്ട് എടുത്തുകൊണ്ടുവന്നത്. ഞാനത് ഇട്ടുകൊടുത്തു. അപ്പൊ ഞാൻ ചോദിച്ചു ടാ ഇതിന്റെ പാന്റ് എവിടെ എന്ന് ചോദിച്ചതും, ഓടിപ്പോയി അതേ കളറുള്ള പാന്റും തപ്പിപ്പിടിച്ചു കൊണ്ടുവന്നു കുട്ടിപ്പട്ടാളം.




ഞങ്ങൾ ഫ്ലാറ്റിലാണ് താമസം.​

പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്. വരാന്തയിലേക്ക് ഇറങ്ങിയപ്പോൾ അവിടെ വേറെ രണ്ട് കുട്ടികൾ നിൽക്കുന്നു. അതിലൊരു പയ്യൻ ടാ ഫുട്ബോൾ കളിക്കാം എന്ന് തമാശയിൽ പറഞ്ഞു അപ്പൊ അവൻ ഓടി പെട്ടെന്നാണ് അപ്പുറത്തെ വീട്ടിലെ താത്ത പറഞ്ഞത് അങ്ങോട്ട് ഓടല്ലേ മോനേ അവിടെ വെള്ളമുണ്ട് വീഴും. വരാന്തയിൽ വെള്ളം കിടന്നാൽ കുട്ടികൾ വീഴുമെന്ന് പേടിച്ച് അവർ അത് തുടച്ചു വൃത്തിയാക്കി 


​പിന്നെ ഞാനും മോനും കൂടി ടെറസിന്റെ മുകളിലേക്ക് പോയി. മഴ കാണാൻ അവനെ നിലത്തു നിർത്തി. ആ മഴ പെയ്യുന്ന ഭംഗിയും അവന്റെ കുട്ടിത്തവും ഞാൻ മൊബൈലിൽ വീഡിയോ എടുത്തു. കുറച്ചു കഴിഞ്ഞു അവൻ കരഞ്ഞു. അപ്പൊ ഞാൻ അവനെ കൈകളിൽ കോരിയെടുത്തു. ഞാൻ എടുത്ത വീഡിയോ അവന് തന്നെ കാണിച്ചുകൊടുത്തപ്പോൾ, അവൻ കണ്ണ് ചിമ്മാതെ അതിലേക്ക് നോക്കി നിന്നു. കുറച്ചുകഴിഞ്ഞപ്പോൾ പോകാം എന്ന് ആംഗ്യം കാണിച്ചു. സ്റ്റെപ്പ് ഇറങ്ങുമ്പോൾ എപ്പോഴും അവന് ചാടി ചാടി ഇറങ്ങണം, അതവന് ഭയങ്കര ഇഷ്ടമാണ്.അപ്പൊ മുഖത്ത് നല്ലൊരു ചിരിയും ഉണ്ടാകും അപ്പോൾ എന്നെ ഇറുക്കി പിടിക്കുകയും ചെയ്യും ഇതാണ് പതിവ്.



തിരികെ റൂമിലെത്തി ചായ കുടിക്കാൻ ഇരുന്നു. എനിക്ക് ദോശയും കറിയും ചായയും, മോന് ദോശയും ചായയും. അവൻ ചായ കുടിക്കുന്നതും ദോശ കഴിക്കുന്നതുമൊക്കെ ഞാൻ ഫോണിൽ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്ക് ഓടിക്കളിയും ഉണ്ട്. പെട്ടെന്ന് അവൻ ആ ഗ്ലാസ് എടുത്ത് എന്റെ ചായ അതിലേക്ക് ഒഴിപ്പിച്ചു. അത് അവിടെ വെച്ചു, വീണ്ടും കളി.പിന്നെ ആ ചായ കളഞ്ഞു എന്നിട്ട് രണ്ടാമതും എന്റെ ചായ അതിലേക്ക് ഒഴിപ്പിച്ചു.അഭിപ്രായം

അവന്റെ ഓരോ കുറുമ്പ് ചായകുടി കഴിഞ്ഞപ്പോൾ അവന് കുട വേണം, പീപ്ലി ഊതണം. അതും എടുത്തു കൊടുത്തു.



മകളെ സ്കൂളിൽ വിടാൻ വേണ്ടി വീണ്ടും എഴുന്നേൽപിക്കാൻ പോയി . അവൾ എഴുന്നേൽക്കുന്നതേയില്ല. എനിക്ക് വീണ്ടും ചവിട്ട് കിട്ടി . ഞാൻ അവളോട് പറഞ്ഞു നാളെ മുതൽ 6 മണിക്ക് എഴുന്നേൽക്കണം. കുളിയൊക്കെ കഴിഞ്ഞ് പഠിക്കാൻ ഇരിക്കണം. കളിക്കാനും ഉറങ്ങാനും മാത്രം പ്രോത്സാഹനം കൊടുത്താൽ ജീവിതം അങ്ങനെ തന്നെ ആയിപ്പോകും എത്രയോ കാലമായി ഞാൻ ഇത് പറയുന്നു, ആര് കേൾക്കാൻ.


ഇനിയാണ് ട്വിസ്റ്റ്‌ 


​അങ്ങനെ ബെഡിൽ കിടക്കുമ്പോൾ ആണ് വൈഫ് വന്ന് പറഞ്ഞത് പുറത്ത് ഒരു പൂച്ച ചത്തു കിടക്കുന്നുണ്ട് നിങ്ങൾ കണ്ടിരുന്നോ അപ്പൊ ഞാൻ പറഞ്ഞു ഇല്ല എന്നാൽ ഒരു പൂച്ച ഫ്രണ്ടിൽ ചത്തു കിടക്കുന്നുണ്ട് താഴെ നിങ്ങൾ നോക്കിയില്ലേ ഞാൻ ഇല്ലാ എന്ന് പറഞ്ഞു.

ഞങ്ങളുടെ ഫ്ലാറ്റിന്റെ പരിസരത്ത് കുറെ നാടൻ പൂച്ചക്കുട്ടികളും രണ്ടുമൂന്ന് തള്ളപ്പൂച്ചകളും നടക്കാറുണ്ട്. കാണാൻ നല്ല രസമാണ് അതിന്റെ ഒത്തൊരുമ 


പിന്നെ ​കേട്ട പാതി കേൾക്കാത്ത പാതി ഞാനും മകളും കൂടി പുറത്തേക്ക് ഓടി. ചെറിയ ചാറ്റൽ മഴയുണ്ട്. പുറത്തു ചെന്നു നോക്കുമ്പോൾ ആ കാഴ്ച നെഞ്ച് തകർക്കുന്നതായിരുന്നു. ഏറ്റവും വലിയ തള്ളപ്പൂച്ച ആ പൂച്ചയുടെ അരികിൽ ഇരുന്ന് കരയുകയാണ്! ഒരു മൃഗത്തിന്റെ വിലാപം 

ആ റൂമിന്റെ ഉള്ളിലുള്ളവർ ആ പൂച്ചയെ അവിടെ നിന്നും ആട്ടി ഞാനും മകളും കുറച്ചു നേരം ആ കാഴ്ച നോക്കിനിന്നു. 

ആ തള്ളപ്പൂച്ചയുടെ കരച്ചിൽ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.



അപ്പൊ ഞാൻ ആലോചിച്ചു ആ റൂമിലുള്ള കാക്ക തന്നെ അതിനെ അവിടെ നിന്ന് മാറ്റിക്കോളും അവരുടെ റൂമിന്റെ മുന്നിൽ ആല്ലേ കാരണം അയാൾ നല്ലൊരു മനുഷ്യനാണ്.

 രണ്ടു മൂന്ന് പ്രാവശ്യം പല സാഹചര്യങ്ങളിലും എന്നെ സഹായിച്ചിട്ടുണ്ട്. 

അവരുടെ മക്കളും സൂപ്പർ ആണ്.

 ഒരു ദിവസം എന്റെ മോൾക് മാങ്ങ പെറുക്കാൻ ചെന്നപ്പോൾ എന്നെ വന്ന് സഹായിച്ചത് അവരാണ്.

 അവരുടെ മകൾ എനിക്കും കുട്ടികൾക്കും എന്നും 'ടാറ്റ' തരും, ചിരിക്കും.

ആ മകനും അങ്ങനെ തന്നെ. 

എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഫാമിലി ആയിരുന്നു അത്.

 എന്നെക്കൊണ്ട് ആ കുട്ടികൾക്ക് എന്തെങ്കിലും ചെയ്യാൻ പറ്റിയിരുന്നെങ്കിൽ ഞാൻ ചെയ്തേനെ...

 പക്ഷെ എന്ത് ചെയ്യാം, കയ്യിൽ കാശില്ലല്ലോ (No money...)



അപ്പോ ആ ആ കാക്ക വന്നിട്ട് പറയുകയാണ് രാത്രി ഗേറ്റ് പൂട്ടില്ല അവസാനം വന്നവർ ഗേറ്റ് പൂട്ടണ്ടേ? ഇത് ആരാ വൃത്തിയാക്കുക 

ആരും ഇല്ല ഇത് ചെയ്യാൻ

അതും പറഞ്ഞ് അയാൾ ആ ചത്ത പൂച്ചയുടെ വീഡിയോ എടുക്കാൻ തുടങ്ങി.

എന്തിനാണാവോ?

എനിക്ക് മനസ്സിലായില്ല.



​ഞാൻ അപ്പുറത്തുള്ള താത്തയോട് ചോദിച്ചു 

എന്താണ് അയാൾ ഈ പറയുന്നത്

അവർ പറഞ്ഞു 

അവർക്കിത് തന്നെയാണ് പണി

പുറത്തുള്ള കച്ചറ മൊത്തം അടിച്ചുവാരി വീഡിയോ എടുത്ത് മുതലാളിക്ക് അയച്ചു കൊടുക്കുക. മുകളിലുള്ളവരാണ് കച്ചറയാക്കുന്നത് എന്ന് വരുത്തിത്തീർക്കാനാണ് ഈ വീഡിയോ പിടുത്തം.



​അപ്പോ ഞാൻ പറഞ്ഞു അങ്ങനെയാണല്ലേ.

ഒരു കൈക്കോട്ട് കിട്ടുകയാണെങ്കിൽ ഞാൻ തന്നെ ഇത് ചെയ്തോളാം. എനിക്ക് ബസ്സിന്റെ ടൈം ആയി കടയിൽ പോകാൻ നേരമായി ഞങ്ങളുടെ കോട്ടേഴ്സിൽ മണ്ണ് കുത്തുന്ന സാധനമൊന്നും ഇല്ലായിരുന്നു. ഞാൻ താഴേക്ക് ഇറങ്ങി.

അപ്പോഴും അയാൾ ആ താത്തയോട് സംസാരിക്കുകയാണ്.



​താത്ത എന്നെ ചൂണ്ടി അയാളോട് പറഞ്ഞു

കുണ്ടുകുത്തണ സാധനം ഉണ്ടെങ്കിൽ അവൻ ചെയ്തോളാം

അപ്പോൾ അയാൾ പറഞ്ഞു

ഇവിടെ ആരുടെ അടുത്തും ഇല്ല.

ഇത് കുഴിച്ചിടാൻ സ്ഥലവുമില്ല.

ഇത് വല്ല പുഴയുടെ വക്കിലും കൊണ്ടുപോയി മൂടേണ്ടി വരും.



ഞാൻ അയാളോട് ഒന്നും മിണ്ടാൻ പോയില്ല.

നേരെ മുന്നിൽ വേറൊരു കോട്ടേഴ്സ് ഉണ്ട്, അവിടെ അത്യാവശ്യം സ്ഥലമുണ്ട്.

 ഞാൻ അവിടെച്ചെന്ന് ചോദിച്ചു ഇവിടെ മണ്ണ് കുത്തുന്ന സാധനം ഉണ്ടോ

അവർ പറഞ്ഞു അപ്പുറത്തുണ്ടാകുമെന്ന്. 

ഞാൻ അപ്പുറത്ത് പോയി അദ്ദേഹത്തോട് ചോദിച്ചു.

അതാ മോനെ എടുത്തോ

എന്ന് പറഞ്ഞ് അദ്ദേഹം അത് തന്നു. ഞാൻ ചോദിച്ചു

ആ പൂച്ചക്കുട്ടിയെ ആ പറമ്പിൽ കുഴിച്ചിട്ടോട്ടെ

അദ്ദേഹം ചോദിച്ചു

അവിടെ സ്ഥലമില്ലേ

ഇല്ല എന്ന് ഞാൻ പറഞ്ഞു.

എന്നാ ശരി എന്ന് അദ്ദേഹം സമ്മതിച്ചു.



​ഞാൻ ആ കൈക്കോട്ടും കൊണ്ട് ചത്ത പൂച്ചയുടെ അരികിലേക്ക് ചെന്നു. അപ്പോൾ ആ വീഡിയോ എടുത്തുകൊണ്ടിരുന്നയാൾ പറയുകയാണ് പൂച്ചയെ അങ്ങനെ കൊണ്ടുപോവല്ലേ ചാക്കിലിടൂ

ഞാൻ അയാളുടെ വാക്ക് കേൾക്കാൻ നിന്നില്ല. കാലുകൊണ്ട് ആ പൂച്ചയെ തള്ളി ഒരു കോരിയുടെ മുകളിലാക്കി. അതും തൂക്കിപ്പിടിച്ച് ആ പറമ്പിലേക്ക് നടന്നു.

കുഴി കുത്താൻ തുടങ്ങിയപ്പോൾ അയാളുടെ മകൻ എന്റെ അടുത്തേക്ക് വന്നു.

ഞാൻ എന്റെ ഫോൺ അവന്റെ കയ്യിൽ കൊടുത്തു.

മണ്ണു കുത്തി, പൂച്ചയെ അതിൽ വെച്ച്, കല്ലൊക്കെ ഇട്ട് മൂടി. ആ കോരിയും കഴുകി വൃത്തിയാക്കി അവരോട് നന്ദി പറഞ്ഞ് ഞാൻ തിരികെ നടന്നു.

ആ കുട്ടി ശരിക്കും നല്ലൊരു കുട്ടിയാണ് കേട്ടോ



​ഞാൻ മുകളിൽ എത്തിയപ്പോൾ അപ്പുറത്തെ താത്ത പറഞ്ഞു 

ഞാൻ അയാളോട് നല്ലോണം പറഞ്ഞിട്ടുണ്ട് കേട്ടോ.

ഞങ്ങളും കൂടി സഹായിച്ചു എന്ന് വരുത്താനാണ് അവർ ആ കുട്ടിയെ നിന്റെ അടുത്തേക്ക് അയച്ചത്

ഞാൻ പറഞ്ഞു

അതിലൊന്നും ഒരു കാര്യവുമില്ല താത്താ..

അപ്പോൾ അവർ വീണ്ടും പറഞ്ഞു താഴെയുള്ളവർ തന്നെയാണ് ഈ പൂച്ചകൾക്ക് നടന്ന് തിന്നാൻ കൊടുക്കാറ്

എന്നിട്ടിപ്പോൾ ഇവിടെ മൊത്തം കച്ചറയാക്കുന്നത് മുകളിലുള്ളവർ ആണെന്ന് പറയുന്നു.



​ഞാൻ ഒന്നും പറയാതെ റൂമിലേക്ക് പോയി.

അപ്പോൾ വൈഫ് ചോദിച്ചു 

നിങ്ങൾ കടയിൽ പോയില്ലേ

നടന്ന കാര്യം ഞാൻ അവളോട് പറഞ്ഞു.

കേട്ട പാടെ അവൾ എന്നോട് ചൂടായി നിങ്ങൾ എന്തിനാണ് അയാളുടെ വാക്കും കേട്ട് അത് കുഴിച്ചിടാൻ പോയത്

നിങ്ങൾ മാത്രമല്ലല്ലോ ഇവിടെ ലാസ്റ്റ് വരാറുള്ളത്

ഞാൻ ഒന്നും മിണ്ടിയില്ല

എനിക്ക് കടയിൽ പോകാൻ സമയമായിരുന്നു

അപ്പോഴാണ് അവൾ സ്കൂളിലെ ഫീസ് കൊടുക്കാൻ പൈസ ചോദിച്ചത്

അവിടെ ഇരിപ്പുണ്ട് എടുത്തോ

 എന്ന് ഞാൻ പറഞ്ഞു.

പിന്നെ കടയിൽ ഒരു 120 രൂപ കൊടുക്കാൻ ബാക്കിയുണ്ടായിരുന്നു അതും പറഞ്ഞു.



​ഞാൻ വേഗം പുറത്തിറങ്ങി താഴെ എത്തിയപ്പോൾ മുകളിൽ നിന്ന് അവൾ ചോദിച്ചു

ഫീസ് എവിടെയാ വെച്ചത്

ഞാൻ സ്ഥലം വിളിച്ചു പറഞ്ഞു. 

പിന്നെ അവളും താത്തയും ആ കാര്യങ്ങൾ സംസാരിക്കുന്നുണ്ടായിരുന്നു.



​അങ്ങനെ ഞാൻ ആ കടയിലെത്തി പൈസ ചോദിച്ചു.

എത്രയായി

220 രൂപ കടക്കാരൻ പറഞ്ഞു.

അയ്യോ, ഞാൻ 120 രൂപ എന്നാണ് കേട്ടിരുന്നത്

 കയ്യിൽ അത്രയേ ഉണ്ടായിരുന്നുള്ളൂ. ഞാൻ പറഞ്ഞു

ഞാൻ 120 ആണ് കേട്ടത്

ബാക്കി ഞാൻ നാളെ തരാം

ഓ ശരി, കുഴപ്പമില്ല

എന്ന് അദ്ദേഹം പറഞ്ഞു.


​അവിടെ നിന്നും ചിക്കൻ കടയിലേക്കുള്ള യാത്ര ഞാൻ തുടർന്നു.


ഒരു സാധാരണ രാവിലെ. സ്വന്തം മകന്റെ സ്നേഹത്തിൽ തുടങ്ങി

ഒരു ജീവനോടുള്ള കടമ തീർത്ത് കയ്യിലെ ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലൂടെ കടന്നുപോകുന്ന എന്റെ ജീവിതം. ഒരുപക്ഷെ ആ പൂച്ചയെ കുഴിച്ചിട്ടത് കൊണ്ട് എനിക്ക് ലാഭമൊന്നും കിട്ടിയിട്ടുണ്ടാകില്ല.

പക്ഷെ, ഒരു തള്ളപ്പൂച്ചയുടെ കരച്ചിലിന് മുന്നിൽ ഫോൺ ക്യാമറ തിരിക്കാൻ എനിക്ക് തോന്നിയില്ല. അതിനെ അന്തസ്സോടെ മണ്ണിലേക്ക് ചേർത്തുവെക്കാൻ കഴിഞ്ഞല്ലോ, ആ ഒരു സമാധാനം മാത്രം മതി എനിക്ക് 


ഇനി നിങ്ങളുടെ അഭിപ്രായം പറയുക?




No comments:

Post a Comment

രാവിലെ ജോലിക്ക് പോകുന്നതിനു മുന്നേ എന്റെ കനോടൊപ്പമുള്ള ഒരു സുന്ദരമായ നിമിഷം

  ഇന്ന് രാവിലെ തന്നെ കണ്ണ് തുറന്നത് എന്റെ രണ്ടു വയസ്സുകാരൻ മകന്റെ കരച്ചിലും വാശിയും കേട്ടുകൊണ്ടാണ്.അപ്പൊ തന്നെ ഞാൻ എഴുന്നേറ്റു ഞാൻ എഴുന്നേൽ...